Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special News

ഗോ​ട്ടാ​ർ​ഡ് ബേ​സ് ട​ണ​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ ട്രെ​യി​ൻ തു​ര​ങ്കം

യൂ​റോ​പ്പി​ലെ പ​ർ​വ​ത​നി​ര​ക​ൾ​ക്ക് താ​ഴെ, ആ​ളു​ക​ളു​ടെ യാ​ത്രാ​രീ​തി​യെ മ​നോ​ഹ​ര​മാ​ക്കു​ന്ന അ​ദ്ഭു​ത​ക​ര​മാ​യ ഒ​രു തു​ര​ങ്ക​മു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ ട്രെ​യി​ൻ തു​ര​ങ്കം. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഗോ​ട്ടാ​ർ​ഡ് ബേ​സ് ട​ണ​ൽ ആ​ധു​നി​ക എ​ഞ്ചി​നീ​യ​റിം​ഗ് മാ​തൃ​ക​യ്ക്ക് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്.

ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് അ​ടി​യി​ലൂ​ടെ ഏ​ക​ദേ​ശം 57 കി​ലോ​മീ​റ്റ​ർ നീ​ള​വും, ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 2.3 കി​ലോ​മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ലു​മാ​ണ് ഈ ​തു​ര​ങ്കം സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ർ​സ്റ്റ്ഫെ​ൽ​ഡ്, ബോ​ഡി​യോ എ​ന്നീ പ​ട്ട​ണ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ​ർ​വ​ത​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര വേ​ഗ​മേ​റി​യ​തും എ​ളു​പ്പ​വു​മാ​ക്കു​ന്നു.

അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഠി​ന​മാ​യ പാ​റ​ക്കെ​ട്ടു​ക​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​പ​ക​ലോ​ളം പ്ര​യ​ത്നി​ച്ച​ത്. ഇ​ത് നി​ർ​മി​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളും സൂ​ക്ഷ്മ​മാ​യ ആ​സൂ​ത്ര​ണ​വും അ​തൊ​ടൊ​പ്പം, ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും എ​ഞ്ചി​നീ​യ​ർ​മാ​രും പ്ര​വ​ർ​ത്തി​ച്ചു.

1947ല്‍ ​സ്വി​സ് എ​ന്‍​ജി​നീ​യ​റാ​യ കോ​ള്‍ എ​ഡ്ഗാ​ര്‍​ഡ് ഗ്ര​ണ്ണ​റാ​ണ് റെ​യി​ല്‍​വേ ട​ണ​ലി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ഭ​ര​ണ​പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ 1999ലാ​ണ് ട​ണ​ലി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

തു​ര​ങ്ക​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഡി​സൈ​ന്‍ ത​യാ​റാ​ക്കി ഏ​ഴ് ദ​ശാ​ബ്ദ​ത്തി​ന് ശേ​ഷ​മാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. 11 ബി​ല്യ​ണ്‍ യൂ​റോ​യാ​ണ് തു​ര​ങ്ക​ത്തി​ന്‍റെ നി​ര്‍​മാ​ണ ചെ​ല​വ്.

2016ൽ ​തു​റ​ന്ന 57.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഗോ​ത്താ​ർ​ഡ് ബേ​സ് ട​ണ​ൽ സ്വി​സ് ആ​ൽ​പ്‌​സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ​യാ​ണ് റെ​യി​ൽ തു​ര​ങ്കം ക​ട​ന്നു​പോ​കു​ന്ന​ത്. വ​ട​ക്ക് -തെ​ക്ക് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഒ​രു പാ​ത​യാ​യി​ട്ടാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്.

17 വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​ണ് തു​ര​ങ്ക​പാ​ത പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. യൂ​റോ​പ്പി​ലു​ട​നീ​ള​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ച​ര​ക്ക് ഗ​താ​ഗ​ത​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് ഈ ​തു​ര​ങ്കം നി​ർ​മി​ച്ച​ത്.

യാ​ത്രാ​സ​മ​യം കു​റ​യ്ക്കു​ക​യും വ​ട​ക്ക​ൻ-​തെ​ക്ക​ൻ യൂ​റോ​പ്പു​ക​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ൽ 250 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഈ ​തു​ര​ങ്ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കും.

ഈ ​തു​ര​ങ്കം സൂ​റി​ച്ച്, മി​ലാ​ൻ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ദൂ​രം കു​റ​യ്ക്കു​ക​യും യാ​ത്ര കൂ​ടു​ത​ൽ സു​ഖ​ക​ര​മാ​ക്കു​ക​യും ചെ​യ്തു.

 

Special News

അ​ധി​കം സം​സാ​രി​ക്കാ​ത്ത​വ​രു​ടെ നാ​ട്; ഭ​ക്ഷ​ണ​മോ തീ​ർ​ത്തും ല​ളി​തം

പോ​ർ​ച്ചു​ഗ​ൽ യൂ​റോ​പ്പി​ന്‍റെ പ​ടി​ഞ്ഞാ​റേ അ​റ്റ​ത്തു​ള്ള ഒ​രു ചെ​റി​യ രാ​ജ്യ​മാ​ണ്. ഒ​രു വ​ശ​ത്ത് അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം. മ​റ്റൊ​രു വ​ശ​ത്ത് യൂ​റോ​പ്യ​ൻ ഭൂ​ഖ​ണ്ഡം. പോ​ർ​ച്ചു​ഗ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​ണ് ലി​സ്ബ​ൺ.

ച​രി​ത്ര​ത്തി​ലും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ളി​ലും ലി​സ്ബ​ണി​നു വ​ലി​യ പ​ങ്കു​ണ്ട്. ഇ​ന്ത്യ​യു​മാ​യി പോ​ർ​ച്ചു​ഗ​ലി​നു​ള്ള ബ​ന്ധം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. ഞാ​ൻ ഇ​ന്നു ലി​സ്ബ​ണി​ൽ ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യി പ​ഠി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക്ഷേ, ഇ​വി​ടെ ജീ​വി​ക്കു​മ്പോ​ൾ ഇ​ന്ത്യ-​പോ​ർ​ച്ചു​ഗ​ൽ ബ​ന്ധം വെ​റും ച​രി​ത്ര​പു​സ്ത​ക​ത്തി​ലെ വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ന്നു.

ദി​ന​ച​ര്യ​യും ന​ഗ​ര​വും

എ​ന്‍റെ ദി​വ​സ​ങ്ങ​ൾ ക്ലാ​സ്, ലൈ​ബ്ര​റി, വാ​യ​ന എ​ന്നി​വ​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ക്ഷേ, ക്ലാ​സ് ക​ഴി​ഞ്ഞാ​ൽ ഞാ​ൻ പ​ല​പ്പോ​ഴും ലി​സ്ബ​ണി​ലെ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ന​ട​ക്കും.

ഈ ​ന​ഗ​രം വ​ലി​യ കെ​ട്ടി​ട​ങ്ങ​ളാ​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നി​ല്ല. പ​ക​രം പ​ഴ​യ വീ​ടു​ക​ളും ക​യ​റ്റ​മു​ള്ള റോ​ഡു​ക​ളും ചെ​റി​യ ക​ഫേ​ക​ളും ആ​ളു​ക​ളു​ടെ ശാ​ന്ത​മാ​യ ജീ​വി​ത​വു​മാ​ണ് എ​വി​ടെ​യും.

ലി​സ്ബ​ണി​ൽ ന​ട​ക്കു​മ്പോ​ൾ ഒ​റ്റ കാ​ര്യം നാം ​തി​രി​ച്ച​റി​യും, ഇ​വി​ടെ ആ​ളു​ക​ൾ​ക്കു തി​ര​ക്കി​ല്ല. ജീ​വി​തം സാ​ധാ​ര​ണ​യാ​ണ്.

തെ​രു​വി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ

ലി​സ്ബ​ണി​ൽ ആ​ളു​ക​ൾ അ​ധി​കം സം​സാ​രി​ക്കാ​റി​ല്ല. പ​ക്ഷേ, സം​സാ​രി​ച്ചാ​ൽ അ​തു ല​ളി​ത​വും. ക​ട​യി​ൽ ക​യ​റു​മ്പോ​ൾ, ക​ഫേ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ, ബ​സി​ൽ ക​യ​റു​മ്പോ​ൾ പ​ല​രും ചോ​ദി​ക്കും: Where are you from? ഞാ​ൻ "India'' എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​രു​ടെ അ​ടു​ത്ത ചോ​ദ്യം പ​തി​വാ​ണ്: "Goa or Kerala'' ഇ​ത് എ​നി​ക്ക് ആ​ദ്യം അ​ൽ​പ്പം അ​ദ്ഭു​ത​മാ​യി​രു​ന്നു.

പ​ല​രും പ​റ​യു​ന്നു: "ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നു ഗോ​വ​യി​ൽ പോ​യി​ട്ടു​ണ്ട്.​അ​തോ​ടൊ​പ്പം ഇ​ന്ത്യ​യെ​ക്കു​റി​ച്ചു ഞ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്.'' ഇ​ത് വെ​റും ഔ​പ​ചാ​രി​ക സം​ഭാ​ഷ​ണ​മ​ല്ല. ഇ​ത് ഒ​രു പ​ഴ​യ ബ​ന്ധ​ത്തി​ന്‍റെ ഓ​ർ​മ​യാ​ണ്.

ഗാ​മ​യു​ടെ തു​ട​ക്കം

ലി​സ്ബ​ണി​ലെ ബെ​ലേം പ്ര​ദേ​ശ​ത്തു ന​ട​ക്കു​മ്പോ​ൾ ക​ട​ലി​ന​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന സ്മാ​ര​ക​ങ്ങ​ൾ കാ​ണാം. ഇ​വി​ടെ​നി​ന്നാ​ണ് 1497 ജൂ​ലൈ എ​ട്ടി​ന് വാ​സ്കോ​ഡ ഗാ​മ ലി​സ്ബ​ണി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​ട​ൽ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം പ​ത്തു മാ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം 1498 മേ​യ് 20ന് ​അ​ദ്ദേ​ഹം എ​ത്തി​യ​ത് കേ​ര​ള​ത്തി​ലെ കോ​ഴി​ക്കോ​ട് ആ​യി​രു​ന്നു. ഇ​ത് ഒ​രു തീ​യ​തി മാ​ത്ര​മ​ല്ല. ഇ​ത് ഇ​ന്ത്യ​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ​യും ബ​ന്ധ​ത്തി​ൽ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്ന ഒ​രു സം​ഭ​വ​മാ​ണ്.

പ​ല​പ്പോ​ഴും ച​രി​ത്രം ല​ളി​ത​മാ​യി പ​റ​യാ​റു​ണ്ട്, "യൂ​റോ​പ്യ​ന്മാ​ർ വ​ന്ന​പ്പോ​ൾ ഇ​ന്ത്യ തു​റ​ന്നു''​എ​ന്ന്. പ​ക്ഷേ, സ​ത്യം അ​ങ്ങ​നെ​യ​ല്ല. വാ​സ്കോ​ഡ ഗാ​മ എ​ത്തു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പേ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു.

അ​റ​ബി​ക​ളും ചൈ​ന​ക്കാ​രും മ​റ്റ് വ്യാ​പാ​രി​ക​ളും ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ ലോ​ക​ത്തെ ക​ണ്ട​ത് യൂ​റോ​പ്യ​ന്മാ​ർ വ​ന്ന ശേ​ഷ​മ​ല്ല. ഇ​ന്ത്യ അ​തി​നും മു​ൻ​പേ ലോ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​ത് ഒ​രു പ്ര​ധാ​ന ച​രി​ത്ര സ​ത്യം ആ​ണ്, പ​ല​ർ​ക്കും അ​ത്ര അ​റി​യാ​ത്ത​ത്.

 

 

Special News

നീ​ര്‍​പ്പ​ക്ഷി സ​ര്‍​വേ: വ​യ​നാ​ട്ടി​ല്‍ ആ​ദ്യ​മാ​യി കു​റി​ത്ത​ല​യ​ന്‍ വാ​ത്തി​നെ ക​ണ്ടെ​ത്തി

വ​യ​നാ​ട്ടി​ല്‍ ആ​ദ്യ​മാ​യി കു​റി​ത്ത​ല​യ​ന്‍ വാ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ്, ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വ​യ​നാ​ട്, വ​യ​നാ​ട് ബേ​ഡേ​ഴ്‌​സ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ര്‍​പ്പ​ക്ഷി സ​ര്‍​വേ​യി​ലാ​ണ് ക​ബ​നി തീ​ര​ത്തെ കൊ​ള​വ​ള്ളി​യി​ല്‍ കു​റി​ത്ത​ല​യ​ന്‍ വാ​ത്തി​നെ ക​ണ്ട​ത്.

ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ മ​ല​നി​ര​യാ​യ ഹി​മാ​ല​യ​ത്തി​നു​മു​ക​ളി​ലൂ​ടെ പ​റ​ന്ന് ദേ​ശാ​ട​നം ന​ട​ത്തു​ന്ന പ​ക്ഷി​യാ​ണ് കു​റി​ത്ത​ല​യ​ന്‍ വാ​ത്ത്. ടി​ബ​റ്റ​ന്‍ പീ​ഠ​ഭൂ​മി​യി​ലാ​ണ് ഇ​വ സാ​ധാ​ര​ണ കൂ​ടു​ണ്ടാ​ക്കു​ന്ന​ത്.

ത​ണു​പ്പു​കാ​ല​ത്ത് ഹി​മാ​ല​യം താ​ണ്ടി തെ​ക്ക​ന്‍ ഏ​ഷ്യ​യി​ല്‍ ചേ​ക്കേ​റു​ന്ന ഇ​വ ഇ​ന്ത്യ​യു​ടെ തെ​ക്കേ അ​റ്റം വ​രെ എ​ത്തു​ന്നു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ കു​റ​ഞ്ഞ ഉ​യ​ര​ത്തി​ല്‍ പ​റ​ക്കു​ന്ന ഈ ​പ​ക്ഷി ജീ​വ​ലോ​ക​ത്തെ അ​ദ്ഭു​ത​മാ​ണെ​ന്ന് ഹ്യൂം ​സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ പ​ന​മ​രം, വ​ള്ളി​യൂ​ര്‍​ക്കാ​വ്, ആ​റാ​ട്ടു​ത​റ, കാ​രാ​പ്പു​ഴ, നെ​ല്ല​റ​ച്ചാ​ല്‍, ചേ​കാ​ടി, കൊ​ള​വ​ള്ളി, ബാ​ണാ​സു​ര ഡാം, ​വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഗോ​ളൂ​ര്‍, അ​മ്മ​വ​യ​ല്‍ നി​ര്‍​ത്ത​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സ​ര്‍​വേ.

 

Special News

ജൂ​ത വ​നി​ത​ക​ളു​ടെ സം​ഗീ​ത പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തി കാ​ര്‍​കു​ഴ​ലി; ട്രെ​ന്‍​ഡിം​ഗ് ആ​യി ര​ശ്മി സ​തീ​ഷി​ന്‍റെ സം​ഗീ​താ​വി​ഷ്‌​കാ​രം

കേ​ര​ള​ത്തി​ലെ ജൂ​ത വ​നി​ത​ക​ളു​ടെ സം​ഗീ​ത പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തി കാ​ര്‍​കു​ഴ​ലി പാ​ട്ടു​ക​ള്‍. മ​ധ്യ​കേ​ര​ള​ത്തി​ല്‍ വാ​മൊ​ഴി​യാ​യി പ്ര​ച​രി​ച്ചി​രു​ന്ന ജൂ​ത​പ്പാ​ട്ടു​ക​ളു​ടെ ശേ​ഖ​രം പ​രേ​ത​നാ​യ പ്രഫ. സ്‌​ക​റി​യ സ​ക്ക​റി​യ​യാ​ണ് കാ​ര്‍​ക്കു​ഴ​ലി എ​ന്ന പേ​രി​ല്‍ സ​മാ​ഹ​രി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര സ്‌​പൈ​സ് റൂ​ട്ട് കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് ഗാ​യി​ക ര​ശ്മി സ​തീ​ഷ് കാ​ര്‍​കു​ഴ​ലി പാ​ട്ടു​ക​ളു​ടെ സം​ഗീ​താ​വി​ഷ്‌​കാ​രം അ​വ​ത​രി​പ്പി​ച്ചു. സ​മാ​ഹാ​ര​ത്തി​ന്‍റെ പു​സ്ത​ക​രൂ​പം പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ ര​മേ​ശ് കു​റു​പ്പ് ച​ട​ങ്ങ് പ്ര​കാ​ശ​നം ചെ​യ്തു.

ബ്രി​ട്ട​നി​ലെ ഗ്ലാ​സ്‌​ഗോ സ​ര്‍​വക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ഡോ. ​ഓ​ഫി​റ ഗം​ലി​യേ​ല്‍, മു​സി​രി​സ് പ്രോ​ജ​ക്ട്‌​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി. ​ഷാ​രോ​ണ്‍, അ​ന്താ​രാ​ഷ്ട്ര സ്‌​പൈ​സ് റൂ​ട്ട് കോ​ണ്‍​ഫ​റ​ന്‍​സ് അ​ക്കാ​ദ​മി​ക് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പ്ര​ഫ. എം.​എ​ച്ച്. ഇ​ല്യാ​സ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജൂ​ത സം​ഗീ​ത പാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ച് ആ​ധി​കാ​രി​ക പ​ഠ​നം ന​ട​ത്തി​യ ഡോ. ​ഓ​ഫി​റ, ഇ​തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​വും സം​സ്‌​കാ​ര​വും ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്‌​പൈ​സ് റൂ​ട്ട് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ല​ത്തെ അ​തി​ജീ​വി​ച്ച ഈ ​പാ​ട്ടു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം പു​തി​യ ത​ല​മു​റ​യ്ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​തും ഇ​തിന്‍റെ ല​ക്ഷ്യ​മാ​ണെ​ന്ന് വി. ഷാ​രോ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി.

നൂ​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ ജൂ​ത സ്ത്രീ​ക​ള്‍ ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റി സൂ​ക്ഷി​ച്ചു​പോ​ന്ന ഈ ​വാ​യ്പ്പാ​ട്ടു​ക​ള്‍ കൊ​ച്ചി​യു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തെ​യും പ്ര​കൃ​തി​യെ​യും കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്.

കൊ​ച്ചി​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​തം, പ​രി​സ്ഥി​തി, പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍, കൊ​തു​കു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ച് വ​രെ അ​തി​സൂ​ക്ഷമ​മാ​യ വി​വ​ര​ണ​ങ്ങ​ള്‍ ഈ ​പാ​ട്ടു​ക​ളി​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്നു എ​ന്ന​ത് ഇ​തിന്‍റെ സാം​സ്‌​കാ​രി​ക പ്രാ​ധാ​ന്യം വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു.

Special News

വി​ശ്വ​സി​ച്ച​പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ൾ; മ​നു​ഷ്യ​ൻ തീ ​ഉ​ണ്ടാ​ക്കി​യ​ത് നാ​ലു ല​ക്ഷം വ​ർ​ഷം മു​മ്പ്!

മ​നു​ഷ്യ​ൻ തീ ​ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ. ആ​ദ്യ​കാ​ല മ​നു​ഷ്യ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​യ​ത് ഇം​ഗ്ല​ണ്ടി​ലെ സ​ഫോ​ക്കി​ലെ ബ​ണ്‍​ഹാം എ​ന്ന ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന ഖ​ന​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്. ‌

മ​നു​ഷ്യ പ​രി​ണാ​മ​വ​ഴി​ക​ളി​ലെ സു​പ്ര​ധാ​ന​ഘ​ട്ട​മാ​യി​രു​ന്നു തീ ​ഉ​പ​യോ​ഗി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നു​മു​ള്ള ക​ണ്ടെ​ത്ത​ല്‍. ഗ​വേ​ഷ​ക​രു​ടെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ പ്ര​കാ​രം, ന​മ്മ​ള്‍ വി​ശ്വ​സി​ച്ചി​രു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ മു​മ്പു​ത​ന്നെ, ഏ​ക​ദേ​ശം 400,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ദി​മ മ​നു​ഷ്യ​ര്‍ തീ ​ഉ​ണ്ടാ​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​നു​ഷ്യ​ന്‍ തീ ​ഉ​ണ്ടാ​ക്കു​ന്ന​ത് എ​പ്പോ​ള്‍ ആ​രം​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ദീ​ര്‍​ഘ​കാ​ല അ​നു​മാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് പു​തി​യ ക​ണ്ടെ​ത്ത​ല്‍. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ല്‍​നി​ന്ന്, മ​നു​ഷ്യ​ര്‍ തീ ​ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വ് ഏ​ക​ദേ​ശം 50,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​ട​ക്ക​ന്‍ ഫ്രാ​ന്‍​സി​ല്‍​നി​ന്നാ​ണ് ല​ഭി​ച്ച​ത്.

പ​ത്തു ല​ക്ഷം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​ത​ന്നെ മ​നു​ഷ്യ​ര്‍ പ്ര​കൃ​തി​ദ​ത്ത തീ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി അ​റി​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, അ​വ​ര്‍​ക്ക് സ്വ​യം തീ ​ക​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തി​ന് തെ​ളി​വു​ക​ള്‍ കു​റ​വാ​യി​രു​ന്നു. പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത് ഈ ​വൈ​ദ​ഗ്ധ്യം വ​ള​രെ നേ​ര​ത്തെ ത​ന്നെ വി​ക​സി​ച്ചു എ​ന്നാ​ണ്.

ക​രി​ഞ്ഞു​പോ​യ മ​ണ്ണ്, തീ​പ്പൊ​ള്ള​ലേ​റ്റ ക​ല്ലു​പ​ക​ര​ണ​ങ്ങ​ള്‍, ഇ​രു​മ്പ​ട​ങ്ങി​യ ലോ​ഹ​ശി​ല (ക​ല്ലു​കൊ​ണ്ട് അ​ടി​ക്കു​മ്പോ​ള്‍ തീ​പ്പൊ​രി ഉ​ണ്ടാ​കു​ന്ന ധാ​തു) എ​ന്നി​വ ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലോ​ഹ​ശി​ല ഈ ​പ്ര​ദേ​ശ​ത്ത് സ്വാ​ഭാ​വി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത​ല്ല.

ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത് നി​ര​വ​ധി കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും തീ ​ക​ത്തി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നു​മാ​ണ്.

ക​ളി​മ​ണ്ണി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ 700 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ കൂ​ടു​ത​ല്‍ താ​പ​നി​ല​യി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ചൂ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​യോ​കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കാ​ണി​ച്ചു. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്, ഇ​വി​ടെ ക്യാ​മ്പ് ഫ​യ​ര്‍ അ​ല്ലെ​ങ്കി​ല്‍ അ​ടു​പ്പ് പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നാ​ണ്.

ആ​ദ്യ​കാ​ല നി​യാ​ണ്ട​ര്‍​ത്ത​ലു​ക​ളാ​ണ് തീ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഹോ​മോ സാ​പ്പി​യ​ന്‍​സ് ആ​ഫ്രി​ക്ക വി​ട്ടു​പോ​യി വ​ള​രെ ക​ഴി​ഞ്ഞ്, ഏ​ക​ദേ​ശം 100,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ബ്രി​ട്ട​നി​ല്‍​നി​ന്നും യൂ​റോ​പ്പി​ല്‍​നി​ന്നു​മു​ള്ള ഫോ​സി​ല്‍ തെ​ളി​വു​ക​ള്‍ അ​ക്കാ​ല​ത്ത് ആ​ദ്യ​കാ​ല നി​യാ​ണ്ട​ര്‍​ത്ത​ലു​ക​ള്‍ ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്നു എ​ന്ന അ​നു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു.

മ​നു​ഷ്യ​പ​രി​ണാ​മ​ത്തെ മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ ഈ ​ക​ണ്ടെ​ത്ത​ലി​നു വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. തീ​യു​ടെ നി​യ​ന്ത്ര​ണം ചൂ​ട്, വെ​ളി​ച്ചം, വേ​ട്ട​ക്കാ​രി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണം, ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള ക​ഴി​വ് എ​ന്നി​വ ഇ​വ​ര്‍​ക്ക് അ​റി​യ​മാ​യി​രു​ന്നു.

ഈ ​ഗു​ണ​ങ്ങ​ള്‍ ത​ല​ച്ചോ​റി​ന്‍റെ വി​ക​സ​നം, സാ​മൂ​ഹി​ക​ബ​ന്ധം, വ​ട​ക്ക​ന്‍ യൂ​റോ​പ്പ് പോ​ലു​ള്ള ത​ണു​ത്ത കാ​ലാ​വ​സ്ഥ​ക​ളി​ല്‍ അ​തി​ജീ​വ​നം എ​ന്നി​വ​യെ സ​ഹാ​യി​ച്ചി​രി​ക്കാം.

Special News

ല​ഹ​രി​ക്കെ​തി​രേ ഈ ​പോ​ലീ​സു​കാ​ര​ൻ സെെ​ക്കി​ൾ ച​വി​ട്ടി​യ​ത് അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്

അ​ഞ്ചു രാ​ജ്യ​ങ്ങ​ൾ... 49 ദി​വ​സം... 5,400 കി​ലോ​മീ​റ്റ​ർ, അ​തും സൈ​ക്കി​ളി​ല്‍... ആ​ല​പ്പു​ഴ പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ല​ക്‌​സ് വ​ര്‍​ക്കി ത​ന്‍റെ സൈ​ക്കി​ള്‍ ച​വി​ട്ടി​യ​ത് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യാ​ണ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് “യാ​ത്ര​യാ​ണ് ല​ഹ​രി”​എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്നാ​രം​ഭി​ച്ച സൈ​ക്കി​ള്‍ യാ​ത്ര സി​ങ്ക​പ്പൂ​രി​ല്‍ സ​മാ​പി​ച്ച് ഇ​ദ്ദേ​ഹം ഒ​ക്ടോ​ബ​ര്‍ 23-നാ​ണ് കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ആ ​യാ​ത്രാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്....

യാ​ത്ര​ക​ളെ പ്ര​ണ​യി​ച്ച കു​ട്ടി​ക്കാ​ലം

ആ​ല​പ്പു​ഴ ത​ക​ഴി മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ വ​ര്‍​ക്കി വ​ര്‍​ഗീ​സ്-​റീ​ത്ത വ​ര്‍​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ല​ക്‌​സി​ന് കു​ട്ടി​ക്കാ​ലം മു​ത​ല്‍ യാ​ത്ര​ക​ളോ​ടാ​യി​രു​ന്നു പ്ര​ണ​യം. ത​ന്‍റെ കൊ​ച്ചു സൈ​ക്കി​ളി​ല്‍ സ​മീ​പ പ്ര​ദേ​ശ​ത്തൊ​ക്കെ സ​ഞ്ച​രി​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ളൊ​ന്നും പോ​കാ​നു​ള്ള സാ​ഹ​ച​ര്യം അ​ന്നു​ണ്ടാ​യി​ല്ല. എ​ങ്കി​ലും യാ​ത്രാ പു​സ്ത​ക​ങ്ങ​ളും സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യു​ടെ യാ​ത്രാ​വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ അ​ല​ക്‌​സ് വാ​യി​ക്കു​ക​യും കാ​ണു​ക​യു​മൊ​ക്കെ പ​തി​വാ​ക്കി. ഈ ​സ്ഥ​ല​ങ്ങ​ളൊ​ക്കെ എ​ന്നെ​ങ്കി​ലും ത​നി​ക്കും കാ​ണാ​നാ​കു​മെ​ന്ന് മ​ന​സി​ല്‍ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ച്ചു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം 2010 ല്‍ ​അ​ല​ക്‌​സ് പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യി. ഇ​തോ​ടെ താ​ന്‍ ഏ​റെ സ്‌​നേ​ഹി​ച്ചി​രു​ന്ന യാ​ത്ര​യ്ക്കാ​യി സ​മ​യം ക​ണ്ടെ​ത്തി. അ​തും വെ​റു​തെ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ട് മ​ട​ങ്ങാ​നാ​യി​രു​ന്നി​ല്ല അ​ല​ക്‌​സ് ആ​ഗ്ര​ഹി​ച്ച​ത്. സൈ​ക്കി​ളി​ല്‍ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര​ക​ൾ.

ആ​ദ്യ യാ​ത്ര​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍

2019 ലാ​ണ് അ​ല​ക്‌​സ് ആ​ദ്യ​മാ​യി സൈ​ക്കി​ളി​ല്‍ ഇ​ന്ത്യ ഒ​ട്ടാ​കെ സ​ഞ്ച​രി​ച്ച​ത്. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി കൊ​ച്ചി​യി​ല്‍ നി​ന്ന് കാ​ഷ്മീ​രി​ലേ​ക്കാ​യി​രു​ന്നു ആ ​യാ​ത്ര. എ​റ​ണാ​കു​ളം റൂ​റ​ൽ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യി അ​ടു​ത്തി​ടെ വി​ര​മി​ച്ച വി. ​എ​സ്. ന​വാ​സും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം. ​കെ. വി​നി​ലു​മാ​യി​രു​ന്നു സ​ഹ​യാ​ത്രി​ക​ർ.

അ​ന്ന് 32 ദി​വ​സം കൊ​ണ്ട് 3,600 കി​ലോ മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് ല​ഹ​രി​ക്കെ​തി​രേ ക്ലാ​സു​ക​ള്‍ എ​ടു​ത്തും സ​ന്ദേ​ശം ന​ല്‍​കി​യു​മൊ​ക്കെ​യാ​ണ് മൂ​വ​ര്‍ സം​ഘം തി​രി​ച്ചെ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യും അ​ല​ക്‌​സ് ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശ​വു​മാ​യി ത​നി​ച്ചും യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്.

ഈ ​യാ​ത്ര​ക​ളു​ടെ പി​ന്‍​ബ​ല​ത്തി​ലാ​യി​രു​ന്നു ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി സൈ​ക്കി​ള്‍ യാ​ത്ര​യ്ക്ക് ഇ​ത്ത​വ​ണ ഒ​രു​ങ്ങി​യ​ത്.

 

Latest News

Corehub Up